പൃഥ്വിരാജിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ ഒരുക്കുന്ന ഒടിയൻ തന്റെ ഏറ്റവും വലിയ സിനിമ സംരഭമാണെന്ന് സംവിധായകൻ രാഹുൽ സദാശിവൻ.
ഭൂതകാലം, ഭ്രമയുഗം, ഡയസ് ഇറേ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ഒടിയൻ തന്റെ ഏറ്റവും വലിയ സിനിമ സംരഭമാണെന്ന് രാഹുൽ സദാശിവൻ. പൃഥ്വിരാജും മഞ്ജു വാര്യറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം നിർമിക്കുന്നത് കരൺ ജോഹറാണ്.
‘ഓർമ്മകൾക്കും വിശ്വാസങ്ങൾക്കും സങ്കൽപ്പങ്ങൾക്കും ഇടയിലുള്ള അതിരുകളിലാണ് നാടോടിക്കഥകളുടെ ശക്തി നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഐതിഹ്യങ്ങളിലൊന്നായ ഒടിയനെ പുതിയൊരു ചലച്ചിത്രഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
അന്തരീക്ഷവും ദുരൂഹതയും വികാരങ്ങളും ചേർന്ന ഈ കഥ എന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സിനിമാ സംരംഭമാണ്. ധർമ്മ പ്രൊഡക്ഷൻസിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിനുമൊപ്പമുള്ള ഈ യാത്രയിൽ ഞാൻ അതീവ ആവേശത്തിലാണ് എന്ന് രാഹുൽ സദാശിവൻ പറഞ്ഞു.
‘മലയാള സിനിമയുടെ ആരാധകനാണ് ഞാൻ. അതിന്റെ കലാ മികവും ധീരമായ കഥപറച്ചിൽ രീതിയും പ്രേക്ഷകരിൽ പുലർത്തുന്ന വിശ്വാസവും എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
രാഹുലിന്റെ ദർശനവും പൃഥ്വിരാജിന്റെ നേതൃത്വവുമുള്ള ഈ കഥ ഞങ്ങളിലേക്ക് എത്തിയപ്പോൾ, മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ആദ്യ ചുവടുവെപ്പിന് ഇതിലും മികച്ച അവസരം വേറെയില്ലെന്ന് തോന്നി.
ഏറ്റവും വലിയ ക്യാൻവാസ് അർഹിക്കുന്ന ചിത്രമാണ് 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ', അതിന് ഞങ്ങൾ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്’ എന്ന് ധർമ്മ പ്രൊഡക്ഷൻസിന്റെ നിർമാതാവായ കരൺ ജോഹർ പറഞ്ഞു.